
മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തിലെ ഔറംഗാബാദ് ഗ്രാമത്തിന്റെ സൈന്‍ ബോര്‍ഡില്‍ കറുത്ത പെയിന്റ് അടിച്ച് ഹിന്ദുത്വര്‍. ഛാവ സിനിമയെ തുടര്‍ന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിനെതിരെ ഹിന്ദുത്വര്‍ കാംപയിന്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് അതിക്രമം. ഇന്നലെ രാവിലെ ബോര്‍ഡ് കണ്ട ഗ്രാമീണര്‍ ഭുന്‍പുര്‍ പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ബോര്‍ഡ് വൃത്തിയാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും പ്രതികളെ ഉടന്‍ പോലിസ് പിടികൂടുമെന്നും പോലിസ് അറിയിച്ചു.