അന്റാര്‍ട്ടിക്കയില്‍ മഞ്ഞുമല പൊട്ടിയകന്നു; കടലില്‍ പുതിയ ജീവികളെ കണ്ടെത്തി (വീഡിയോ)

Update: 2025-03-21 03:50 GMT

ന്യൂയോര്‍ക്ക്: അന്റാര്‍ട്ടിക്കയില്‍ മഞ്ഞുമല പൊട്ടിയകന്നപ്പോള്‍ വെളിവായ കടലിന്റെ അടിത്തട്ടില്‍ പുതിയ ഇനം ജീവികളെ കണ്ടെത്തി. 30 കിലോമീറ്റര്‍ നീളമുള്ള ഹിമശിലയാണ് ജനുവരി 13ന് പൊട്ടിയകന്നത്. ഇതേ തുടര്‍ന്ന് ഗവേഷകര്‍ കടല്‍ത്തട്ടില്‍ പരിശോധന നടത്തുകയായിരുന്നു. മഞ്ഞുമലയില്‍ വിള്ളലുണ്ടായ ഉടന്‍ അവിടെ എത്തിയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പോര്‍ച്ചുഗലിലെ അവെയ്‌റോ സര്‍വകലാശാലയിലെ പാട്രീഷ്യ എസ്‌ക്വെറ്റ പറഞ്ഞു. പലതരം കടല്‍ ചിലന്തികളെയും നീരാളികളെയും മല്‍സ്യങ്ങളെയുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് പേരിടുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.


Similar News