ഇഡി ബിജെപിയുടെ വാലായി മാറി: എം വി ഗോവിന്ദന്‍

Update: 2025-03-26 12:08 GMT
ഇഡി ബിജെപിയുടെ വാലായി മാറി: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് ഇഡി അട്ടിമറിച്ചെന്നും കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെളിവുകള്‍ ഉള്ളതിനാല്‍ കേരള പോലിസ് ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇഡിയെ പറ്റിയുള്ള പൊതുഅഭിപ്രായം ശരിവെക്കുന്ന കുറ്റപത്രമാണ് അവര്‍ നല്‍കിയത്. ബിജെപിയുടെ വാലായി മാറിയ ഇഡി രാഷ്ട്രീയപ്രേരിത ഇടപെടല്‍ നടത്തി. ബിജെപിക്കായി ചാര്‍ജ് ഷീറ്റ് മാറ്റിയെഴുതിയാണ് ഇഡി കോടതിയില്‍ എത്തിച്ചത്. കോടിക്കണക്കിന് രൂപ ബിജെപി ഓഫിസില്‍ എത്തിച്ചെന്ന് ബിജെപി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇഡി സതീഷിന്റെ മൊഴിയെടുത്തില്ല. ബിജെപിയെ കേസില്‍ നിന്ന് ഇഡി രക്ഷപ്പെടുത്തുകയായിരുന്നെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Similar News