വീണ്ടും പ്രതീക്ഷ: മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
മുംബൈ: മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മാര്‍ച്ച് 31നു ശേഷം ഇതാദ്യമായി രോഗികളുടെ എണ്ണം 40000ത്തിനു താഴെയെത്തിയിരിക്കുകയാണ്.
വെളളിയാഴ്ച പ്രതിദിന രോഗബാധിതരുടെ എണ്ണം 39,544 ആയിട്ടുണ്ട്. വ്യാഴാഴ്ച ഇത് 42,582 ആയിരുന്നു.
ഇതുവരെ സംസ്ഥാനത്ത് 53,09,215 പേര്‍ക്കാണ് രോഗം ബാധിച്ചത്. 79,552 പേര്‍ മരിക്കുകയും ചെയ്തു.
വെളളിയാഴ്ച 695 പേരാണ് രോഗത്തിനു കീഴടങ്ങിയത്. യഥാര്‍ത്ഥത്തില്‍ ഇത് 48 മണിക്കൂറിനുളളിലുണ്ടായ മരണത്തിന്റെ കണക്കാണ്.
ഇന്നലെ മാത്രം 53,249 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 47,07,980 ആയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ 5,19,254 സജീവ കേസുകളാണ് ഉളളത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 88.68 ശതമാനമാണ്.