ഇഹ്‌റാം ധരിക്കാന്‍ ഇനി മണിക്കൂറുകള്‍; ഹാജിമാര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍
മട്ടന്നൂര്‍ : കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റായതിന്റെ രണ്ടാം വര്‍ഷം കൂടുതല്‍ ഹാജിമാരെ വരവേല്‍ക്കുന്ന കണ്ണുര്‍ വിമാന താവളത്തില്‍ പുണ്യഭൂമിയിലേക്കുള്ള ഇഹ്‌റാം ധരിക്കാന്‍ ഇനി മണിക്കൂറുകള്‍. നാളെ പുലര്‍ച്ചെ 5.55 ന് പുറപ്പെടുന്ന ഹാജിമാര്‍ കണ്ണൂര്‍ വിമാന താവളത്തില്‍ എത്തി തുടങ്ങി. രാവിലെ 10ണിക്ക് കണ്ണൂര്‍ വിമാനതാവളത്തില്‍ വെച്ച് സ്വാഗത സംഘവും ഹജ്ജ് കമ്മിറ്റി ഭാരവാഹികളും, എയര്‍ പോര്‍ട്ട് അധികൃതരും സ്വീകരിച്ചു. ആദ്യമെത്തിയ കണ്ണൂര്‍ സിറ്റി സ്വദേശി മുസ്തഫയുടെ ഹെല്‍ത്ത് രേഖയും ലഗ്ഗേജും സ്വീകരിച്ചു കൊണ്ട് വിമാന താവള എംഡി സി ദിനേശ് കുമാര്‍ തീര്‍ത്ഥാടകരെ ഔദ്യാഗികമായി സ്വീകരിച്ചു. എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ സുരേഷ് കുമാര്‍, എഞ്ചിനീയറിങ്ങ് ചീഫ് അബ്ദുസ്സലാം, സൗദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരായ മുഹമ്മദ് വാഹിദ് അലി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പിപിമുഹമ്മദ് റാഫി, പിടി അക്ബര്‍ ക്യാമ്പ് കണ്‍വീനര്‍മാരായ സികെ സുബൈര്‍ഹാജി, നിസാര്‍ അതിരകം ക്യാമ്പ്സ്‌പെഷ്യല്‍ ഓഫിസര്‍ യു അബ്ദുല്‍ കരീം, സ്‌പെഷ്യല്‍ ഓഫിസര്‍ മുഹമ്മദ് നജീബ്, ഹെല്‍പ്പ് ഡസ്‌ക് ഓഫിസര്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സന്നിയിതരായിരുന്നു.
തക്ബീര്‍ ധ്വനികളോടെ ക്യാമ്പില്‍
വിമാനതാവളത്തില്‍ ലഗേജ് കൈമാറിയ ഹാജിമാരെ പ്രത്യേകം ബസ്സിലാണ് ക്യാമ്പില്‍ എത്തിച്ചത്. ക്യാമ്പ് കവാടത്തില്‍ വെച്ച് തക്ബീര്‍ ധ്വനികളോടെ ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ഖാദിമുതല്‍ ഹജ്ജാജുമാരും, സംഘാടക സമിതി ഭാരവാഹികളും സ്വീകരിച്ചു.