മലപ്പുറം: മേല്‍മുറിയില്‍ ഗൃഹനാഥന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം വീടിനകത്ത് കണ്ടെത്തി. മേല്‍മുറി മൂന്നാം വാര്‍ഡിലെ രാമന്റെ (53) മൃതദേഹമാണ് വീടിനകത്ത് കാണപ്പെട്ടത്. രണ്ട് ദിവസത്തോളം പഴക്കമുണ്ട്. മലപ്പുറം പോലീസിന്റെ സാനിധ്യത്തില്‍ മലപ്പുറം സ്റ്റേഷന്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരും ലൈഫ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വാറങ്കോടിന്റെ എമര്‍ജ്ജന്‍സി വളണ്ടിയര്‍മാരും മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി.