കെന്റക്കി: യുഎസ്സിലെ കെന്റക്കിയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഉണ്ടായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 50 ആയതായി കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു.
പ്രാദേശിക ടി വിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
കെന്റക്കിയുടെ 200 മൈല്‍ ചുറ്റളവില്‍ ചുഴലിക്കാറ്റ് ദുരിതം വിതച്ചു.
കഴിഞ്ഞ രാത്രിയില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇല്ലിനോസില്‍ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു. പ്രദേശത്ത് നൂറോളം തൊഴിലാളികള്‍ കുടുങ്ങുകയും ചെയ്തു.
മരണം അമ്പതാവുമെന്നാണ് കരുതുന്നതെന്ന് ബെഷിയര്‍ പറഞ്ഞു. അതേ സമയം ചിലപ്പോള്‍ അത് 70 മുതല്‍ 100 വരെയായേക്കാമെന്നും അദ്ദേഹം അറിയിച്ചു. കെന്റക്കിയുടെ ചരിത്രത്തില്‍ ഈ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നാണ് ഇത്.