ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

Update: 2022-11-12 10:01 GMT

മലപ്പുറം: പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി മമ്പാടന്‍ മൊയ്തീന്റെ മകള്‍ അഷ്‌ന ഷെറിനാണ് മരിച്ചത്. നവംബര്‍ അഞ്ചിനാണ് അഷ്‌ന ഷെറിനെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ആക്രമണത്തിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ചികില്‍സയിലാണ്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവരും പിരിഞ്ഞുതാമസിക്കുകയായിരുന്നു. അഷ്‌നയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയായിരുന്നു ഇയാളുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് അഷ്‌നയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേല്‍ക്കൂരയില്‍ നില്‍ക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതില്‍ അകത്തുനിന്ന് പൂട്ടുകയായിരുന്നു. അഷ്‌ന ആക്രമണം ചെറുക്കുന്നതിനിടെയാണ് ഷാനവാസിനും പൊള്ളലേറ്റത്.

Tags:    

Similar News