രാജ്യത്ത് 200 ട്രയിനുകള്‍ സര്‍വീസ് ആരംഭിച്ചു; റെയില്‍വേ സ്റ്റേഷനുകളില്‍ തിക്കും തിരക്കും

Update: 2020-06-01 10:40 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രയിന്‍ സര്‍വീസുകള്‍ ഭാഗികമായി തുടങ്ങിയതോടെ റെയില്‍വേ സ്റ്റേഷനുകളില്‍ തിക്കും തിരക്കും ആരംഭിച്ചു. രാജ്യത്തെ മിക്ക റയില്‍വേ സറ്റേഷനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ സ്റ്റേഷനുകളില്‍ സാമൂഹിക അകലം പാലിക്കാനും മാസ്‌ക്കുകള്‍ ധരിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും റെയില്‍വേ സ്റ്റേഷനുകളിലെ ഇടുങ്ങിയ അന്തരീക്ഷവും സ്ഥലക്കുറവും തിരക്ക് വര്‍ധിപ്പിച്ചു.

ഇന്ന് മുതല്‍ 200 അന്തര്‍സംസ്ഥാന ട്രെയിനുകളാണ് റെയില്‍വേ സര്‍വീസ് ആരംഭിക്കുന്നത്.

റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാന്‍ പല സ്റ്റേഷനുകളിലും റെയില്‍വേ ഞായറാഴ്ച തന്നെ നടപടി കൈക്കൊണ്ടിരുന്നു. ഹസ്രത്ത് നിസാമുദ്ദീന്‍, ദില്ലി ജംഗ്ഷന്‍, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനുകളില്‍ പോകുന്നതും വരുന്നതും വ്യത്യസ്ത ഗേറ്റ് വഴിയാക്കിയാണ് തിരക്ക് ഒഴിവാക്കുന്നത്.

യാത്രക്കാരോട് ഭക്ഷണവും വെള്ളവും വീട്ടില്‍ നിന്നു തന്നെ കൊണ്ടുവരാനും ലഗേജ് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. സാധാരണ എസി കമ്പാര്‍ട്ട്‌മെന്റുകളില്‍ നല്‍കാറുള്ള പുതപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.

മാര്‍ച്ച് 25ന് പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വേ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചത്. മെയ് 1 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയ അന്തര്‍സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാന്‍ ശ്രമിക് ട്രയിനുകള്‍ ഏര്‍പ്പെടുത്തി. മെയ് 12 മുതല്‍ 30 പ്രത്യേക ട്രയിനുകളും ആരംഭിച്ചു. അടുത്ത ഘട്ടമെന്ന നിലയിലാണ് 200 അന്തര്‍സംസ്ഥാന ട്രയിനുകള്‍ ആരംഭിക്കുന്നത്. ട്രയിന്‍ സര്‍വീസുകള്‍ പഴയ രീതിയില്‍ പുനസ്ഥാപിക്കാനുള്ള നടപടിയുടെ ആദ്യഘട്ടമാണ് ഇത്. 

Tags:    

Similar News