ഓച്ചിറ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മുസ്‌ലിം കൈരളിക്ക് മാത്രമല്ല കേരളത്തിനാകമാനം തീരാനഷ്ടമാണെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരളാ സംസ്ഥാന അധ്യക്ഷന്‍ മൗലാനാ പി.പി.മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അനുശോചന സന്ദേശത്തില്‍ പ്രസ്താവിച്ചു. പ്രവാചകന്റെ ഉദാത്ത ഗുണങ്ങളായ വിശ്വമാനവികതയും കാരുണ്യവും ലാളിത്യവും കൈമുതലാക്കിയ ജനകീയനായ സമുദായ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് മുന്നിട്ടിറങ്ങിയിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഇതര സമൂഹങ്ങളുമായുള്ള ഐക്യവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിന് ഏറെ പരിശ്രമിച്ചിരുന്നു.
ജാതി മത രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി എല്ലാവര്‍ക്കും ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും സഹായത്തിന്റെയും വാതായനങ്ങള്‍ തുറന്നിട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി സദഖ, ദിക്ര്‍, തിലാവതുല്‍ ഖുര്‍ആന്‍ തുടങ്ങിയ സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ഈസ്വാലു സ്സവാബ് ചെയ്യാനും ജനാസ നമസ്‌കരിക്കുവാനും മൗലാനാ പി.പി.മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അഭ്യര്‍ത്ഥിച്ചു.
അനുശോചന യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് മൗലാനാ അബ്ദുല്‍ ഗഫാര്‍ കൗസരി, ജനറല്‍ സെക്രട്ടറി വി.എച്ച് അലിയാര്‍ ഖാസിമി, സയ്യിദ് ഹാഷിം ഹദ്ദാദ്, മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി, മുഹമ്മദ് ശരീഫ് കൗസരി, ജലാലിയ്യ അബ്ദുല്‍ കരീം ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.