'ഞാനൊരു ഹിന്ദു പെണ്‍കുട്ടി, എനിക്കെതിരേ ബിജെപിക്ക് ഹിന്ദു കാര്‍ഡ് ഉപയോഗിക്കാനാവില്ല'; ദുര്‍ഗാ സ്തുതി ചൊല്ലി മമതയുടെ തിരഞ്ഞെടുപ്പ് പ്രചാരണം
പുര്‍ബ മേദിനിപൂര്‍: താനൊരു ഹിന്ദു പെണ്‍കുട്ടിയാണെന്നും തനിക്കെതിരേ ഹിന്ദു കാര്‍ഡ് ഉപയോഗിച്ച് പ്രചാരണം നടത്താന്‍ ബിജെപിക്കാവില്ലെന്നും പ്രഖ്യാപിച്ച് ദുര്‍ഗാസ്തുതിയുമായി മമതയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുന്നതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മന്‍ദിവസം നടത്തിയ സമ്മേളനത്തിലാണ് മമത ബിജെപിക്കെതിരേ രംഗത്തുവന്നത്.
ശാന്തിപാദത്തില്‍ നിന്നുള്ള ഏതാനും ശ്ലോകങ്ങളാണ് മമത ചൊല്ലിയത്. താന്‍ എല്ലാ ദിവസവും ശാന്തിപാദത്തില്‍ നിന്നുളള ശ്ലോകങ്ങള്‍ ചൊല്ലാറുണ്ടെന്നും തന്റെ എല്ലാ ദിവസവും ശ്ലോകം ചൊല്ലിയാണ് ആരംഭിക്കുന്നതെന്നും മമത പറഞ്ഞു.
'ബിജെപിക്ക് എനിക്കെതിരേ ഹിന്ദു കാര്‍ഡ് ഉപയോഗിക്കാനാവില്ല'- മമത പറഞ്ഞു.
മമതാ സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുന്നുവെന്ന ആരോപണത്തിന് മറുപടിയെന്ന നിലയിലാണ് മമതത താന്‍ ഒരു ഹിന്ദു പെണ്‍കുട്ടിയാണെന്ന കാര്യം ബിജെപിയെ ഓര്‍മിച്ചത്.
ഞാനൊരു ഹിന്ദു പെണ്‍കുട്ടിയാണ്. ഹിന്ദു കാര്‍ഡ് എന്റെ അടുത്ത് വേണ്ട, ഒരു നല്ല ഹിന്ദുവാകുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ? -മമത ചോദിച്ചു.
പ്രസംഗത്തിനിടയില്‍ മമത തന്റെ പഴയ സഹപ്രവര്‍ത്തകനും നിയമസഭാ തിരഞ്ഞെടുപ്പിലെ എതിരാളിയുമായ സൗരവ് അധികാരിയ്‌ക്കെതിരേയും ആഞ്ഞടിച്ചു. ബംഗാളികള്‍ പുറത്തുനിന്നുളള ബിജെപിക്കാര്‍ക്ക് തങ്ങളുടെ ആത്മാവ് വിറ്റിട്ടില്ലെന്ന് മമത ഓര്‍മിപ്പിച്ചു. ബിജെപി നന്ദിഗ്രാമം പ്രസ്ഥാനത്തെ വര്‍ഗീയമായി ചിത്രീകരിച്ചുവെന്നും മമത കുറ്റപ്പെടുത്തി.