350 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍
അഹമ്മദാബാദ്: കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിനാണ് ബോട്ടില്‍നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് തുറമുഖങ്ങള്‍ വഴി ഇന്ത്യന്‍ മണ്ണിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാകിസ്താന്റെ മറ്റൊരു ശ്രമമായാണ് ഗുജറാത്ത് എടിഎസ് ഇതിനെ വിശേഷിപ്പിച്ചത്.
ശനിയാഴ്ച രാവിലെ ഐഎംബിഎല്‍ (ഇന്റര്‍നാഷനല്‍ മാരിടൈം ബൗണ്ടറി ലൈന്‍) യില്‍ നിന്നാണ് പാകിസ്താന്‍ ബോട്ട് 'അല്‍സഖര്‍' പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് ഗുജറാത്തിലെ ജഖാവു തുറമുഖത്ത് എത്തിക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത് ആറാമത്തെ വിജയകരമായ ഓപറേഷനാണ്. നേരത്തെ സപ്തംബര്‍ 14ന് പാക് ബോട്ടില്‍ നിന്ന് 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു.