മലബാര്‍ സമര നേതാക്കളെ സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല: ഐസിഎച്ച്ആര്‍ ഡയറക്ടര്‍
ചരിത്ര ഗവേഷണ കൗണ്‍സില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ റിപോര്‍ട്ട് രഹസ്യമാണ്. റിസര്‍ച്ച്‌സ് പ്രൊജക്റ്റ് കമ്മിറ്റി ചേര്‍ന്ന് ശുപാര്‍ശ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുകയുള്ളൂ.
ന്യൂഡല്‍ഹി: മലബാര്‍ സമര നേതാക്കളെ സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍) ഡയറക്ടര്‍ ഓം ജി ഉപാധ്യയ. സ്വകാര്യ ചാനലിനോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
ചരിത്ര ഗവേഷണ കൗണ്‍സില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ റിപോര്‍ട്ട് രഹസ്യമാണ്. റിസര്‍ച്ച്‌സ് പ്രൊജക്റ്റ് കമ്മിറ്റി ചേര്‍ന്ന് ശുപാര്‍ശ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുകയുള്ളൂ. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതില്‍ അസ്വാഭാവികതയില്ല. ഐസിഎച്ച്ആറിനു മേല്‍ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ സമര നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ചില പരാതികള്‍ ലഭിച്ചിരുന്നു. അതിനാലാണ് പഠനത്തിനായി സമിതിക്ക് വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.