വായ്പ അനുവദിച്ചില്ലെങ്കില്‍ ബാങ്ക് തകര്‍ക്കും; മുംബൈ എസ്ബിഐ ഓഫിസിനെതിരേ ബോംബ് ഭീഷണി

Update: 2022-10-15 04:24 GMT

മുംബൈ: മുംബൈയിലെ നരിമാന്‍ പോയിന്റിലെ എസ്ബിഐ ഓഫിസില്‍ ബോംബ് ഭീഷണി. ബാങ്ക് ചെയര്‍മാനെ കൊലപ്പെടുത്തുമെന്നും ഭീഷണിമുഴക്കിയിട്ടുണ്ട്.

എം ഡി ജയ് ഉല്‍ അലിം എന്നാണ് ഭീഷണി സന്ദേശമയച്ചയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പാകിസ്താനില്‍നിന്നാണ് സംസാരിക്കുന്നതെന്നും അവകാശപ്പെട്ടു.

തനിക്ക് വായ്പ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ചെയര്‍മാനെ കൊലപ്പെടുത്തുമെന്നും  ബാങ്ക്  തകര്‍ക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.

ബാങ്കിന്റെ ലാന്‍ഡ് ലൈനിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. ബാങ്ക് അധികൃതര്‍ മറൈന്‍ ഡ്രൈവ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

അജ്ഞാതനായ ആള്‍ക്കെതിരേ പോലിസ് കേസെടുത്തു. അന്വേഷം ആരംഭിച്ചിട്ടുണ്ട്. 

Similar News