ഐഐടിയില്‍ ഈ വര്‍ഷം 12ാം ക്ലാസ് മാര്‍ക്ക് പ്രവേശന മാനദണ്ഡമാക്കില്ല

Update: 2020-07-17 19:53 GMT

ന്യൂഡല്‍ഹി: ഈ വര്‍ഷം 12ാം ക്ലാസ് മാര്‍ക്ക് പ്രവേശന മാനദണ്ഡമാക്കേണ്ടതില്ലെന്ന് ഐഐടികള്‍ തീരുമാനിച്ചു. മാനവിക വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്.

ഐഐടികളിലേക്കുള്ള പ്രവേശനത്തിന്, ജെഇഇ (അഡ്വാന്‍സ്ഡ്) യോഗ്യത നേടുന്നതിനു പുറമെ, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടുകയോ യോഗ്യതാ പരീക്ഷയില്‍ 20 പെര്‍സെന്റൈല്‍ ആയിരിക്കുകയുമാണ് വേണമെന്നായിരുന്നു നിബന്ധന. പല സംസ്ഥാനങ്ങളിലും 'പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കിയതിനാല്‍, ഇത്തവണ ജെഇഇ (അഡ്വാന്‍സ്ഡ്) 2020 യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്താന്‍ ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് തീരുമാനിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജെഇഇ മെയിന്‍ 2020 ഈ വര്‍ഷം സെപ്റ്റംബര്‍ 1 നും 6 നും ഇടയില്‍ നടക്കും, ജെഇഇ അഡ്വാന്‍സ്ഡ് (ഐഐടികളിലേക്കുള്ള പ്രവേശനത്തിന്) സെപ്റ്റംബര്‍ 27 ന് നടത്തും. 

Tags:    

Similar News