സ്‌പെയിന്‍ ഇതിഹാസം ഐക്കര്‍ കസിയസ് വിരമിച്ചു

Update: 2020-08-04 15:41 GMT

മാഡ്രിഡ്: സ്‌പെയിനിന്റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പറായ ഐക്കര്‍ കസിയസ് വിരമിച്ചു. എഫ് സി പോര്‍ട്ടോയ്ക്ക് വേണ്ടിയാണ് അവസാനമായി കളിച്ചത്.  തുടര്‍ച്ചയായി 16 വര്‍ഷം റയല്‍ മാഡ്രിഡിന്റെ ഗോള്‍ വല കാത്തത് കസിയസ് ആയിരുന്നു. 39 കാരനായ കസിയസ് 2019 ഏപ്രില്‍ മുതല്‍ ഫുട്‌ബോളില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഏപ്രിലില്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് കസിയസ് അവധിയില്‍ പ്രവേശിച്ചത്.

2015 മുതല്‍ പോര്‍ട്ടോയ്ക്കു വേണ്ടിയാണ് താരം കളിക്കുന്നത്. പോര്‍ട്ടോയില്‍ നിന്ന് അവധിയെടുത്ത കസിയാസ് കഴിഞ്ഞ ജൂലായ് മുതല്‍ റയല്‍ മാഡ്രിഡിന്റെ കോച്ചിങ് സ്റ്റാഫായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തുടര്‍ന്ന് പോവുമെന്നും താരം അറിയിച്ചു.

റയല്‍ മാഡ്രിഡിനായി അഞ്ച് തവണ സ്പാനിഷ് ലീഗ് കിരീടവും മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2010ല്‍ സ്‌പെയിനിനായി ലോകകപ്പ്, തുടര്‍ച്ചയായി രണ്ട് വര്‍ഷം യൂറോപ്പ്യന്‍ ചാംപ്യന്‍ഷിപ്പും കസിയസ് നേടിയിട്ടുണ്ട്. ഒമ്പതാം വയസ്സിലാണ് കസിയസ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. 118 വര്‍ഷത്തെ ക്ലബ്ബിന്റെ ചരിത്രത്തിലെ  ഏറ്റവും മികച്ച ഗോള്‍ കീപ്പറാണ് കസിയസ് എന്ന് റയല്‍ മാഡ്രിഡ് ട്വിറ്ററില്‍ കുറിച്ചു.

725 മല്‍സരങ്ങള്‍ ക്ലബ്ബിനായി കളിച്ചിട്ടുണ്ട്. സ്‌പെയിനിനായി 167 മല്‍സരങ്ങളും കളിച്ചിരുന്നു. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച രണ്ടാമത്തെ താരമാണ് കസിയസ്. സെര്‍ജിയോ റാമോസാണ് ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ചത്.


Tags:    

Similar News