പൗരത്വനിയമം നടപ്പിലാക്കല്‍: സര്‍ക്കാര്‍ പിന്‍മാറണം; കെ എന്‍ എം

Update: 2020-12-26 13:48 GMT

എടവണ്ണ: രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്ന പൗരത്വ നിയമ ഭേദഗതി ബില്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം കര്‍ശനമായി നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന മതേതരത്വത്തെ കൂടുതല്‍ മുറിപ്പെടുത്തുന്നതാണെന്ന് കെ എന്‍ എം ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ട.പൗരത്വം നിശ്ചയിക്കുന്നതില്‍ മതം മാനദണ്ഡമാക്കുന്നതിനെതിരെ വലിയ തോതിലുള്ള ധൈഷണിക ചര്‍ച്ചകളും ജനകീയ സമരങ്ങളും നടന്നിരിക്കെ ഇതിനോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍ നീക്കം ധിക്കാരത്തിന്റേതാണെന്ന് കൗണ്‍സില്‍ കുറ്റപ്പെടുത്തി.


ബഹുസ്വര സമൂഹത്തില്‍ സഹിഷ്ണുതയുടെയും സമഭാവനയുടെയും സമീപനമാണ് സര്‍ക്കാറില്‍നിന്ന് ഉണ്ടാവേണ്ടത്. കാര്‍ഷിക , പൗരത്വ ബില്ലുകള്‍ക്കെതിരെയുള്ളജനകീയ പോരാട്ടങ്ങളെ കാണാതെ പോകുന്നത് രാജ്യത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും കെ.എന്‍.എം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ നടന്ന കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് പി .കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു .


കെ ജെ യു പ്രസിഡണ്ട് എം മുഹമ്മദ് മദനി, എം ടി അബ്ദുസ്സമദ് സുല്ലമി, കെ.എന്‍ എം ജില്ലാ സെക്രട്ടറി ടി. യുസുഫലി സ്വലാഹി, ഹംസ സുല്ലമി , പി.എ ഹമീദ്, അബൂബക്കര്‍ മദനി മരുത ഐ.എസ്.എം ജില്ലാ സെക്രട്ടറി ബരീര്‍ അസ് ലം, എം എസ് എം ജില്ലാ സെക്രട്ടറി അനസ് മദനി, എന്‍.വി സക്കരിയ്യ, വി. ഹംസ , പി.കെ ഇസ്മയില്‍ പ്രസംഗിച്ചു.




Tags:    

Similar News