ബെംഗളൂരുവില്‍ കൊവിഡ് കേസുകളില്‍ ഒരു ദിവസം കൊണ്ട് 44 ശതമാനം വര്‍ധന

Update: 2022-01-12 13:35 GMT

ബെംഗളൂരു; ബെംഗളൂരുവില്‍ 24 മണിക്കൂറിനുള്ളില്‍ 15,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 14,473 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഒരു ദിവസം കൊണ്ട് 44 ശതമാനമാണ് വര്‍ധന.

കര്‍ണാടകയില്‍ ഇന്ന് 21,390 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 10.96 ശതമാനം.

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ മരിച്ചു. അതില്‍ ആറ് പേരും ബെംഗളൂരുവിലുള്ളവരാണ്.

നിലവില്‍ കര്‍ണാടകയില്‍ 93,009 പേരാണ് സജീവ രോഗികള്‍. അതില്‍ 73,000വും ബെംഗളൂരുവിലാണ്. 24 മണിക്കൂറിനുള്ളില്‍ 1,514 പേര്‍ രോഗമുക്തരായി.

കര്‍ണാടക, മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, തമിഴ്‌നാട്, യുപി, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി രാജ്യത്തെ 300 ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനു മുകൡലാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം അവസാനം വരെ നിയന്ത്രണം നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 

സംസ്ഥാനത്തെ കൊവിഡ്19 കേസുകള്‍ വര്‍ധിക്കുന്ന എല്ലാ ജില്ലകളിലും സ്‌കൂളുകള്‍ അടച്ചിടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം നടന്നിരുന്നു.

മുഖ്യമന്ത്രിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാം തവണയാണ് അദ്ദേഹത്തിന് രോഗബാധയുണ്ടാകുന്നത്. 

Tags:    

Similar News