ബംഗാളില്‍ തൃണമൂല്‍ 68 മണ്ഡലങ്ങളില്‍ മുന്നില്‍; ബിജെപി 36ല്‍

Update: 2021-05-02 05:18 GMT

കൊല്‍ക്കൊത്ത: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ ഇതുരെ പുറത്തുവന്ന റിപോര്‍ട്ട് അനുസരിച്ച് തൃണമൂല്‍ 68 മണ്ഡലങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. 36 ഇടത്താണ് ബിജെപി മുന്നിലുള്ളത്. രാവിലെ എട്ടുമണിക്കാണ് കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വോട്ടെണ്ണല്‍ തുടങ്ങിയത്.

ബംഗാളിലെ നന്ദിഗ്രാമില്‍ മമതാ ബാനര്‍ജി പിന്നിലാണ്.

എട്ടു ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടന്ന ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം. ഇതുവരെ പുറത്തുവന്ന സൂചനയും അതാണ്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ഇത്തവണ സംയുക്ത മോര്‍ച്ചയെന്ന പേരില്‍ ഒരുമിച്ചാണ് മല്‍സരിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണാനുള്ള നപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുറത്തുവന്ന പോസ്റ്റ് പോള്‍ സര്‍വേകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനാണ് വിജയം പ്രവചിച്ചിട്ടുള്ളത്.

ടൈംസ് നൗ പ്രവചനം: തൃണമൂല്‍ 158 സീറ്റ്, ബിജെപി 115 സീറ്റ്, മറ്റുള്ളവര്‍ 19

എബിപി സി വോട്ടര്‍: 152 സീറ്റ് തൃണമൂലിനും ബിജെപി 164 സീറ്റും.

റിപബ്ലിക് സിഎന്‍എക്‌സ്; ബിജെപി 138, തൃണമൂല്‍ 148.

ആക്‌സിസ് ഇന്ത്യ ബംഗാളില്‍ തൂക്ക് മന്ത്രിസഭയാണ് പ്രവചിച്ചിരിക്കുന്നത്.

Tags:    

Similar News