ദേവിന്ദര്‍ സിങ് കേസ്: വ്യാപാരി നേതാവ് അറസ്റ്റില്‍

സിങിനൊപ്പം അറസ്റ്റിലായ ഹിസ്ബ് പ്രവര്‍ത്തകന്‍ നാവേദ് ബാബുവിന് ഫണ്ട് നല്‍കി എന്നാരോപിച്ചാണ് വാനിയെ അറസ്റ്റ് ചെയ്തത്.

Update: 2020-02-14 12:59 GMT

ന്യൂഡല്‍ഹി: ദേവിന്ദര്‍ സിങ് കേസുമായി ബന്ധപ്പെട്ട് ലൈന്‍ ഓഫ് കണ്‍ട്രോള്‍ ട്രേഡ് അസോസിയേഷന്‍ പ്രസിഡന്റ് തന്‍വീര്‍ അഹ്മദ് വാനിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ പാത ഒരുക്കുന്നതിനിടെയാണ് ജമ്മു കശ്മീര്‍ പോലിസിലെ പോലീസ് ഉദ്യോഗസ്ഥനായ ദേവിന്ദര്‍ സിംഗ് അറസ്റ്റിലായത്. സിങിനൊപ്പം അറസ്റ്റിലായ ഹിസ്ബ് പ്രവര്‍ത്തകന്‍ നാവേദ് ബാബുവിന് ഫണ്ട് നല്‍കി എന്നാരോപിച്ചാണ് വാനിയെ അറസ്റ്റ് ചെയ്തത്.

ലഷ്‌കറെ ത്വയിബയ്ക്ക ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ടും വാനിക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.




Tags:    

Similar News