ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് കേസുകളില്‍ 29 ശതമാനം വര്‍ധന

Update: 2022-01-12 14:22 GMT

ന്യൂഡല്‍ഹി: ബെംഗളൂര്‍, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ഇന്ന് 27,561 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 29 ശതമാനം പ്രതിദിന വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി. ഏഴ് മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

ഇന്ന് ഡല്‍ഹിയില്‍ 40 പേര്‍ രോഗം ബാധിച്ച് മരിച്ചു. 

ഒരു ദിവസം കൊണ്ട് ബെംഗളൂരുവില്‍ 44 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. മുംബൈയില്‍ 24.38 ശതമാനവും വര്‍ധിച്ചു. 

Tags:    

Similar News