എറണാകുളം: എറണാകുളം ജില്ലയില്‍ 823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിലര്‍ 813 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്തവര്‍ 10 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് 1,078 പേര്‍ രോഗ മുക്തി നേടി.
1,354 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,112 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26,513 ആണ്. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,010 ആണ് .
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 6,777 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ശതമാനമാണ്.
ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 2,149 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 330 ആദ്യ ഡോസും 1,819 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 1,690 ഡോസും, 446 ഡോസ് കോവാക്‌സിനും, 13 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ജില്ലയില്‍ ഇതുവരെ 50,83,023ഡോസ് വാക്‌സിനാണ് നല്‍കിയത്. 2,991,389 ആദ്യ ഡോസ് വാക്‌സിനും, 20,91,634 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 45,43,875 ഡോസ് കോവിഷീല്‍ഡും, 5,23,444 ഡോസ് കോവാക്‌സിനും, 15,704 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.