കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ 24 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക്

Update: 2022-06-08 02:50 GMT

ദക്ഷിണ കന്നഡ: ദക്ഷിണ കന്നഡ ജില്ലയില്‍ ഹിജാബ് ഊരിവയ്ക്കാതെ എത്തിയ 24 വിദ്യാര്‍ത്ഥിനികളെ താല്‍ക്കാലികമായി ക്ലാസില്‍നിന്ന് പുറത്താക്കി. ഏഴ് ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

പുത്തൂര്‍ ഉപ്പിനങ്ങാടി ഡിഗ്രി കോളജ് മാനേജ്‌മെന്റാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളോട് കടുത്ത നിലപാട് സ്വീകരിച്ചത്.

്‌സകൂളുകളും കോളജുകളും യൂനിഫോം നിര്‍ബന്ധമാക്കിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. ഹിജാബ് ഊരമാറ്റാന്‍ സൗകര്യം നല്‍കാത്തതും പരാതിക്കിടയാക്കി.

ന്യൂനപക്ഷവിഭാഗങ്ങളിലെ നിരവധി കുട്ടികള്‍ ഹിജാബ് ധരിക്കാതെയാണ് എത്തിയത്. പല കുട്ടികളും ഹിജാബിന് നിരോധനമില്ലാത്ത സ്‌കൂളുകളിലേക്ക് ടിസി വാങ്ങി മാറിത്തുടങ്ങി.

ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്നുള്ളവര്‍ക്ക് ടിസി നല്‍കാന്‍ തയ്യാറാണെന്ന് ചില സ്‌കൂളുകള്‍ അറിയിച്ചു.

Tags:    

Similar News