കാസര്‍കോട് ജില്ലയില്‍ 359 പേര്‍ക്ക് കൂടി കോവിഡ്, 384 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്: ജില്ലയില്‍ 359 പേര് കൂടി കൊവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 384 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 4,828 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 451.
വീടുകളില്‍ 17,883 പേരും സ്ഥാപനങ്ങളില്‍ 963 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,846 പേരാണ്. പുതിയതായി 960 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 6,023 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര് 4667, ആന്റിജന്‍ 1346, ട്രൂനാറ്റ് 10). 310 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1,492 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 4,018 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 392 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
1,23,709 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,17,874 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.