കോട്ടയം ജില്ലയില്‍ 1208 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-08-04 13:08 GMT

കോട്ടയം: ജില്ലയില്‍ 1208 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1203 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി.

പുതിയതായി 11296 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.69 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 554 പുരുഷന്‍മാരും 533 സ്ത്രീകളും 177 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 191 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1045 പേര്‍ രോഗമുക്തരായി. 7579 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 225142 പേര്‍ കൊവിഡ് ബാധിതരായി. 215020 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39112 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Tags:    

Similar News