ചികില്‍സ നല്‍കിയില്ലെന്ന ആരോപണം തള്ളി ഹോട്ടലുടമ; കോവളത്ത് അവശനിലയിലായ വിദേശിയെ നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി

Update: 2021-11-23 08:55 GMT

തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലില്‍ അവശനിലയില്‍ കണ്ടെത്തിയ അമേരിക്കന്‍ പൗരന് വേണ്ട ചികില്‍സ നല്‍കിയില്ലെന്ന ആരോപണം ഹോട്ടലുടമ നിഷേധിച്ചു. 77 കാരനായ അമേരിക്കന്‍ പൗരന്‍ ഇര്‍വിന്‍ ഫോക്‌സിന് ആവശ്യമായ ചികില്‍സയും ഭക്ഷണവും നല്‍കിയിട്ടുണ്ടെന്നും പോലിസിന്റെ ആരോപണം തെറ്റാണെന്നും ഹോട്ടലുടമ പറഞ്ഞു. 

ഒരു വര്‍ഷം മുമ്പാണ് ഇര്‍വിന്‍ കേരളത്തിലെത്തിയത്. അമൃതാനന്ദമയി മഠത്തിലേക്കാണ് മറ്റൊരാള്‍ക്കൊപ്പം വന്നത്. കൊവിഡ് മൂലം മഠം അടച്ചതോടെ ഇര്‍വിനും സുഹൃത്തും കോവളത്തെ ഹോട്ടലിലേക്ക് താമസം മാറ്റി. താമസിയാതെ സുഹൃത്ത് ശ്രീലങ്കയിലേക്ക് പോയി. അതിനിടയില്‍ ഇര്‍വിന്‍ വീണ് ശരീരത്തില്‍ പരിക്കുകളുണ്ടായി. പോലിസ് കണ്ടെത്തുമ്പോള്‍ അദ്ദേഹം ഹോട്ടലില്‍ മുറിവില്‍ പുഴുവരിച്ച നിലയിലായിരുന്നു.

പാലിയേറ്റീവ് വിഭാഗം ചികില്‍സ നല്‍കിയശേഷം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ഇര്‍വിനെ തിരിച്ചയക്കാനുള്ള നടപടി തുടങ്ങാനാവശ്യപ്പെട്ട് അമേരിക്കന്‍ എംബസിക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. അവര്‍ നടപടി ആരംഭിച്ചതായാണ് വിവരം.

കോവളത്തുവച്ചാണ് ഇര്‍വിന് പരിക്കു പറ്റിയത്. ഹോട്ടലില്‍ കൃത്യമായി വാടക നല്‍കിയിരുന്നു. 

Tags:    

Similar News