കോഴിക്കോട്: ജില്ലയില്‍ ഇന്ന് 888 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാല് പേര്‍ക്കുമാണ് പോസിറ്റീവായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 873 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6109 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9,333 ആയി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 1,042 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്നെത്തിയബാലുശ്ശേരി, ഫറോക്ക് സ്വദേശികള്‍ക്കാണ് പോസിറ്റീവായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 4
കൂടരഞ്ഞി - 1
പനങ്ങാട് - 1
തിക്കോടി - 1
ഉള്ള്യേരി - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 9
ചക്കിട്ടപ്പാറ - 4
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
(മായനാട്, കല്ലായി, നെല്ലിക്കോട്)
എടച്ചേരി - 1
തൂണേരി - 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 199
( എലത്തൂര്‍, കല്ലായി, കനകാലയ ബാങ്ക്, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, മാങ്കാവ്, ചേവായൂര്‍, വെളളിപറമ്പ്, കോവൂര്‍, മേരിക്കുന്ന്, വെളളിമാടുകുന്ന്, ബേപ്പൂര്‍, അരക്കിണര്‍, പയ്യാനക്കല്‍, ഫ്രാന്‍സിസ് റോഡ്, വേങ്ങേരി, മലാപ്പറമ്പ്, ചക്കുംകടവ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, കുറ്റിച്ചിറ, കുണ്ടുപറമ്പ്, പുതിയപാലം, വൈ.എം.ആര്‍.സി. റോഡ്, മാളിക്കടവ്, കരിക്കാംകുളം, തടമ്പാട്ടുത്താഴം, സിവില്‍ സ്റ്റേഷന്‍, ചെലവൂര്‍, പറമ്പത്ത്, കാളൂര്‍ റോഡ്, കിണാശ്ശേരി, വട്ടക്കിണര്‍, നടുവട്ടം, ഇടിയങ്ങര, പാറോപ്പടി, കോട്ടൂളി, പുതിയങ്ങാടി, അരീക്കാട്, നല്ലളം, കൊളത്തറ, ചെറുവണ്ണൂര്‍, റഹ്‌മാന്‍ ബസാര്‍, വെസ്റ്റ്ഹില്‍, കൊമ്മേരി, കുണ്ടുങ്ങല്‍, കോട്ടപ്പറമ്പ്, പാലക്കോട്ടുവയല്‍, ഡിവിഷന്‍ 33, 35, 47, 48, 50, 56)
മണിയൂര്‍ - 47
ഫറോക്ക് - 46
ഒളവണ്ണ - 45
വടകര - 41
പുതുപ്പാടി - 34
ചോറോട് - 32
കുന്ദമംഗലം - 32
കൊടുവളളി - 30
കൊയിലാണ്ടി - 23
കോടഞ്ചേരി - 20
ഒഞ്ചിയം - 19
അഴിയൂര്‍ - 16
തലക്കുളത്തൂര്‍ - 16
തൂറയൂര്‍ - 16
ചേമഞ്ചേരി - 15
കൊടിയത്തൂര്‍ - 15
ഏറാമല - 13
കടലൂണ്ടി - 13
തിക്കോടി - 13
ചെങ്ങോട്ടുകാവ് - 11
ഉണ്ണിക്കുളം - 11
അത്തോളി - 9
ഉള്ള്യേരി - 9
എടച്ചേരി - 8
കീഴരിയൂര്‍ - 8
കോട്ടൂര്‍ - 7
മൂടാടി - 7
പനങ്ങാട് - 7
ബാലുശ്ശേരി - 7
വില്യാപ്പളളി - 7
ചേളന്നൂര്‍ - 6
കായക്കൊടി - 6
താമരശ്ശേരി - 6
കക്കോടി - 5
മുക്കം - 5
നന്മണ്ട - 5
പയ്യോളി - 5
തിരുവമ്പാടി - 5
പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 3
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (ആരോഗ്യപ്രവര്‍ത്തകര്‍)
എടച്ചേരി - 1 ( ആരോഗ്യപ്രവര്‍ത്തക)