കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് നിര്‍ണ്ണയത്തിനുള്ള പിസിആര്‍, ആന്റിജന്‍ പരിശോധനാ നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് പ്രകാരം 14 ദിനാര്‍ ആണു പിസിആര്‍ പരിശോധനക്കുള്ള പരമാവധി നിരക്ക്. ആന്റിജന്‍ പരിശോധനക്ക് 3 ദിനാറും പരമാവധി നിരക്കായി നിശ്ചയിച്ചു.
സെപ്തംബര്‍ 26 ഞായറാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍നജ്ജാര്‍ അറിയിച്ചു.