പാലക്കാട് ജില്ലയില്‍ മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 49 പേര്‍ക്ക് ഇന്ന് കൊവിഡ്
നാല് പേര്‍ക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പാലക്കാട് സ്വദേശികള്‍ മലപ്പുറത്ത് ചികിത്സയിലാണ്. കൂടാതെ ജില്ലയില്‍ 24 പേര്‍ രോഗ മുക്തി നേടിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പാലക്കാട്: ജില്ലയില്‍ ഇന്ന് കുമരംപുത്തൂര്‍, തൃത്താല സ്വദേശികളായ രണ്ട്, 14 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കും മണ്ണാര്‍ക്കാട് സ്വദേശിയായ രണ്ട് വയസ്സുള്ള പെണ്‍കുട്ടിക്കും ഉള്‍പ്പെടെ 49 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇ, സൗദി എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. നാല് പേര്‍ക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പാലക്കാട് സ്വദേശികള്‍ മലപ്പുറത്ത് ചികിത്സയിലാണ്. കൂടാതെ ജില്ലയില്‍ 24 പേര്‍ രോഗ മുക്തി നേടിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
കര്‍ണാടക 2
മുതലമട സ്വദേശി (25 സ്ത്രീ)
മുണ്ടൂര്‍ സ്വദേശി (36 പുരുഷന്‍)
ഒമാന്‍ 2
പുതുക്കോട് സ്വദേശി (54 പുരുഷന്‍)
തിരുമിറ്റക്കോട് സ്വദേശി (45 പുരുഷന്‍)
കുവൈത്ത് 3
വടകരപ്പതി സ്വദേശി (26 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശി (48 പുരുഷന്‍)
കുലുക്കല്ലൂര്‍ സ്വദേശി (27 പുരുഷന്‍)
സൗദി 18
കരിമ്പ സ്വദേശി (31 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി (51 പുരുഷന്‍)
കോട്ടപ്പുറം സ്വദേശി ഇ (31 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (2 ആണ്‍കുട്ടി)
കോട്ടോപ്പാടം സ്വദേശികള്‍ (32,39 പുരുഷന്‍). ഇതില്‍ 39 കാരന്‍ മലപ്പുറം ജില്ലയില്‍ ചികിത്സയിലാണ്.
വിളയൂര്‍ സ്വദേശി (58 പുരുഷന്‍)
കാരാക്കുറുശ്ശി സ്വദേശി (21 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (37 സ്ത്രീ)
മണ്ണാര്‍ക്കാട് സ്വദേശി (2 പെണ്‍കുട്ടി)
തച്ചനാട്ടുകര സ്വദേശികള്‍ (26,42 പുരുഷന്‍)
തെങ്കര സ്വദേശി (26 പുരുഷന്‍)
കോട്ടോപ്പാടം സ്വദേശി (32 പുരുഷന്‍)
അകത്തേത്തറ സ്വദേശി (24 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (49 പുരുഷന്‍)
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ (30,48 പുരുഷന്‍)
തമിഴ്‌നാട് 2
പുതുനഗരം സ്വദേശി (48 പുരുഷന്‍)
തെങ്കര സ്വദേശി (37 സ്ത്രീ)
യുഎഇ 14
ചിറ്റൂര്‍ സ്വദേശി (39 പുരുഷന്‍)
തൃത്താല സ്വദേശി (14 ആണ്‍കുട്ടി)
കുമരം പുത്തൂര്‍ സ്വദേശി (47 പുരുഷന്‍)
വാടാനാംകുറുശ്ശി സ്വദേശി (27 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശികള്‍ (32 പുരുഷന്‍, 22 സ്ത്രീ). ഇതില്‍ 22 വയസ്സുള്ള സ്ത്രീ ഗര്‍ഭിണിയാണ്.
ഓങ്ങല്ലൂര്‍ സ്വദേശി ( 36 പുരുഷന്‍)
വിളയൂര്‍ സ്വദേശി (30 പുരുഷന്‍)
മേലാര്‍കോട് സ്വദേശി (30 പുരുഷന്‍)
എലിമ്പിലശ്ശേരി സ്വദേശി (28 പുരുഷന്‍)
പത്തൂര്‍ സ്വദേശി (26 പുരുഷന്‍)
അകത്തേത്തറ സ്വദേശി (33 പുരുഷന്‍)
കൊടുമ്പ് സ്വദേശി (27 പുരുഷന്‍)
കുലുക്കല്ലൂര്‍ സ്വദേശി (27 സ്ത്രീ)
ഖത്തര്‍ 3
കരിമ്പ സ്വദേശി (35 പുരുഷന്‍)
പട്ടാമ്പി സ്വദേശി (40 പുരുഷന്‍)
കാഞ്ഞിരപ്പുഴ സ്വദേശി (36 പുരുഷന്‍)
ബീഹാര്‍ 1
കൊല്ലങ്കോട് സ്വദേശി (22 പുരുഷന്‍)
രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തവര്‍4
പട്ടാമ്പി സ്വദേശി(47 പുരുഷന്‍). ഇദ്ദേഹം പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയാണ്.
ഒറ്റപ്പാലം പാലപ്പുറം സ്വദേശി (43 പുരുഷന്‍)
പല്ലശ്ശന സ്വദേശി ( 19 പുരുഷന്‍)
ചെര്‍പ്പുളശ്ശേരി സ്വദേശി. (53 പുരുഷന്‍). ഇദ്ദേഹം മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ െ്രെഡവറായി ജോലി ചെയ്യുകയാണ്. ഇദ്ദേഹം മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 270 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.