പഞ്ചാബില്‍ 35,000 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി

Update: 2022-03-22 14:23 GMT

ഛണ്ഡീഗഢ്; പഞ്ചാബില്‍ പുതുതായി അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍  ഗ്രൂപ്പ് സി, ഡി വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ആദ്യ നടപടികളിലൊന്നാണ് ഇത്.

'ഞങ്ങള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഗ്രൂപ്പ് സി, ഡി വിഭാഗത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്തുവരുന്ന 35,000 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിക്ക് അതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം കരാര്‍ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി'- ഭഗവന്ത് മാന്‍ ട്വീറ്റ് ചെയ്തു.

ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗവുമായിരുന്നു അത്.

വിവിധ വകുപ്പുകളുടെ ചുമതലയുളള എല്ലാ മന്ത്രിമാരും അവരരവരുടെ ഓഫിസുകളില്‍ എത്തി ചുമതലയേറ്റു.

ലാല്‍ജിത് സിങ് ഭുള്ളര്‍ക്കാണ് ഗതാഗതവകുപ്പ്. ഹര്‍പാല്‍ സിങ് ഛീമ(ധനം), ഗുര്‍മീത് സിങ് (വിദ്യാഭ്യാസം), ലാല്‍ ചന്ദ് കതാറുഛക് (വനം) എന്നിവയാണ് മറ്റ് പ്രധാന വകുപ്പുകള്‍.

ഭഗവന്ത് മാന്‍ നേരത്തെത്തന്നെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.

117 അംഗ നിയമസഭയില്‍ 92 സീറ്റുകളാണ് എഎപി നേടിയത്. 

Tags:    

Similar News