പഞ്ചാബില്‍ മുഖ്യമന്ത്രി ചന്നിയും നവ്‌ജ്യോത് സിങ് സിദ്ദുവും പിന്നില്‍

Update: 2022-03-10 05:35 GMT

ഛണ്ഡീഗഢ്; പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പാതി വഴി പിന്നിടുമ്പോള്‍ പഞ്ചാബില്‍ ആപ്പ് ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനെ അപേക്ഷിച്ച് ബഹുദൂരം മുന്നില്‍. ഭൂരിഭാഗം മണ്ഡലങ്ങളിലും ആപ്പാണ് മുന്നിലുളളത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ദുവും പിന്നിലാണ്.

രണ്ട് മണ്ഡലങ്ങളിലാണ് ചന്നി മല്‍സരിച്ചിരുന്നത്, ചാംകൗര്‍ സാഹിബിലും ബദൗറിലും. രണ്ടിടത്തും അദ്ദേഹം പിന്നിലാണ്.

എഎപിയുടെ ചന്ദ്രജിത് സിങ്, ചാംകൗര്‍ മണ്ഡലത്തില്‍ മുന്നിലാണ്. ബദൗറില്‍ പാര്‍ട്ടി നേതാവ് ലഭ് സിംഗ് ഉഗോകെയാണ് മല്‍സരിക്കുന്നത്. അദ്ദേഹമാണ് അവിടെ മുന്നിട്ടുനില്‍ക്കുന്നത്.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവും അകാലി നേതാവ് ബിക്രംസിങ് മജീദിയയും അമൃത്‌സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ത്ഥി ജീവന്‍ ജ്യോത് സൗറിന്റെ പിന്നിലാണ്.

അമൃത്‌സര്‍ ഈസ്റ്റ് മണ്ഡലം സംസ്ഥാനത്ത് ഏറ്റവും ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ്.

117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയില്‍ എഎപി ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലം. അതു ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഫലം. 

Tags:    

Similar News