കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 210 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 110 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്ത്തകന് ഉള്‍പ്പെടെ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്കഉറവിടം വ്യക്തമല്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,913 ആയി. 15,349 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2,456 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,829 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികള്‍ 21, നെന്മേനി 20, പനമരം 19, കല്‍പ്പറ്റ 16, മാനന്തവാടി 14,നൂല്‍പ്പുഴ, എടവക 13 പേര് വീതം, പടിഞ്ഞാറത്തറ, മേപ്പാടി, വെള്ളമുണ്ട 11 പേര് വീതം, തവിഞ്ഞാല്‍, മീനങ്ങാടി 9 പേര് വീതം, വൈത്തിരി 8,തരിയോട്, പുല്പള്ളി 6 പേര് വീതം, മുട്ടില്‍ 5,അമ്പലവയല്‍,കണിയാമ്പറ്റ 4 പേര് വീതം, പൊഴുതന 3, വെങ്ങപ്പള്ളി 2, തിരുനെല്ലി 1, എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡല്‍ഹിയില്‍ നിന്ന് വന്ന നൂല്‍പ്പുഴ, ബത്തേരി, മുട്ടില്‍ സ്വദേശികള്‍ക്കും ബാംഗ്ലൂരില്‍ നിന്ന് വന്ന ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
110 പേര്‍ക്ക് രോഗമുക്തി
ബത്തേരി, മാനന്തവാടി, വെള്ളമുണ്ട സ്വദേശികള്‍ 6 പേര് വീതം നെന്മേനി, കല്‍പ്പറ്റ, കണിയാമ്പറ്റ,പുല്പള്ളി 2 പേര് വീതം, പനമരം, തിരുനെല്ലി, കോട്ടത്തറ, തരിയോട്, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും കണ്ണൂര്‍, മലപ്പുറം,തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 76 പേരുമാണ് രോഗമുക്തരായത്.
628 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 628 പേരാണ്. 885 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8356 പേര്. ഇന്ന് വന്ന 53 പേര് ഉള്‍പ്പെടെ 368 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1,850 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,18,388 സാംപിളുകളില്‍ 2,17,449 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,99,536 നെഗറ്റീവും 17,913 പോസിറ്റീവുമാണ്.