'നിഷ്‌ക്രിയ പൗരന്‍ ജനാധിപത്യത്തിന്റെ മരണം അറിയിക്കും'; ഓര്‍മപ്പെടുത്തലുമായി ടി എം കൃഷ്ണയുടെ സ്വാതന്ത്ര്യ ദിനാശംസ
കോഴിക്കോട്: ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണയുടെ സ്വാതന്ത്ര്യ ദിനാശംസ ശ്രദ്ധേയമാകുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഫാഷിസ്റ്റ് ഭരണകാലത്ത് നിഷ്‌ക്രിയത സൃഷ്ടിക്കുന്ന അപകടത്തെ സംബന്ധിച്ച് സൂചിപ്പിച്ചത്.
' സ്വാതന്ത്ര്യത്തിന്റെ വില ശാശ്വത ജാഗ്രതയാണ്. ഒരു ഓര്‍മ്മപ്പെടുത്തല്‍. നമ്മുടെ പ്രതിബദ്ധത പുതുക്കുക 2 ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുക. ഒരു നിഷ്‌ക്രിയ പൗരന്‍ ജനാധിപത്യത്തിന്റെ മരണം അറിയിക്കുമെന്നത് ആക്ഷേപഹാസ്യവും കലാപരവുമായ ഓര്‍മ്മപ്പെടുത്തലാണ്.' എന്നാണ് അദ്ദേഹം കുറിച്ചത്.
കര്‍ണാട്ടിക് സംഗീതത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ഗായകനാണ് 45കാരനായ ടി എം കൃഷ്ണ. കര്‍ണാട്ടിക് സംഗീതത്തിലെ ജാതി വേര്‍തിരിവുകള്‍ ഒഴിവാക്കിയ അദ്ദേഹം മുസ്‌ലിം, കൃസ്ത്യന്‍ ഭക്തി ഗാനങ്ങളും കര്‍ണാട്ടിക് സംഗീതത്തില്‍ ഉള്‍പ്പെടുത്തി ആലപിക്കാറുണ്ട്. എന്‍ആര്‍സി പ്രക്ഷോഭ കാലത്ത് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.