ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,110 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 78 പേര് മരിച്ചു. 14,016 പേരാണ് രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,08,47,304 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,43,625 പേരാണ് ചികിത്സയിലുളളത്. 1,55,158 പേര് മരിച്ചു. 62,59,008 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 20,25,87,752 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 6,87,138 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.