ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു

Update: 2022-03-08 09:49 GMT
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു

ജുബൈല്‍; മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ അനുശോചിച്ചു. മുസ് ലിം രാഷ്ട്രീയത്തില്‍ സമഗ്ര ഇടപെടല്‍ നടത്തിയ നേതാവും മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും നേതൃപദവികളില്‍ ദീര്‍ഘകാലം സേവനമനുഷ്ടിക്കുകയും ചെയ്ത അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News