കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സര്‍ക്കാരായി മാറിയെന്ന് ബെന്നി ബെഹനാന്‍

നങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിന്റെ ധിക്കാരത്തിന് രാജ്യത്തെ ജനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും ബിജെപിക്ക് ഇടം നല്‍കുകയെന്നും ബെന്നി ബെഹനാന്‍

Update: 2019-12-02 15:49 GMT

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സര്‍ക്കാരായി മാറിയെന്ന് ബെന്നി ബെഹനാന്‍ എം.പി ലോക്‌സഭയില്‍. നികുതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നട്ടെല്ലായി നിലകൊണ്ട പൊതുമേഖലാ സ്ഥാപനങ്ങളും കാര്‍ഷിക മേഖലയും റിയല്‍ എസ്‌റ്റേറ്റ് മേഖലയുമെല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇതൊന്നും ഈ സര്‍ക്കാരിന്റെ ഭരണവിഷയങ്ങളില്‍ പെടുന്നില്ല എന്നതാണ് ഏറെ കൗതുകകരമെന്നും എം.പി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ നെടുംതൂണായി നിലകൊണ്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റ് കൈമാറുമ്പോഴും മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് (ജിഡിപി) രാജ്യം കണ്ട ഏറ്റവും വലിയ ഇടിവിലേയ്ക്ക് കൂപ്പു കുത്തുകയാണ്. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അയല്‍രാജ്യങ്ങളായ നേപ്പാളിനും ഭൂട്ടാനിനും താഴെയാണ്. അതേസമയം, രാജ്യത്തിന്റെ വിശപ്പ് സൂചിക പാക്കിസ്ഥാനും ബംഗ്ലാദേശിനും മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിന്റെ ധിക്കാരത്തിന് രാജ്യത്തെ ജനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും ബിജെപിക്ക് ഇടം നല്‍കുകയെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു




Tags:    

Similar News