ഇന്ത്യ - സൗദി വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന് ഡോ. ഔസാഫ് സഈദ്

Update: 2021-01-27 04:09 GMT
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ ഒഴിവാക്കപ്പെടുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. സൗദി ആരോഗ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച ആശാവഹമായിരുന്നുവെന്നും വൈകാതെ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് പിന്‍വലിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സൗദിയിലേക്ക് വരുന്നവര്‍ നേരിട്ട് വിമാന സര്‍വീസുള്ള മറ്റു രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറന്റെയ്‌നില്‍ താമസിച്ച ശേഷമാണ് സൗദിയിലെത്തുന്നത്. പ്രവാസലികള്‍ക്ക് ഇതി കൂടുതല്‍ പണച്ചെലവുണ്ടാക്കുന്നു. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാനസര്‍വീസിന് മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ടി വരില്ലെന്നും ഡോ. ഔസാഫ് സഈദ് പറഞ്ഞു.




Tags:    

Similar News