കരസേന ബ്രിഗേഡിയര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഈസ്റ്റണ്‍ കമാന്‍ഡിലെ ബ്രിഗേഡിയറായ വികാസ് സാമ്യാല്‍ ആണ് ഇന്ന് രാവിലെ മരിച്ചത്.

Update: 2020-07-02 10:19 GMT

ന്യൂഡല്‍ഹി: കരസേനയിലെ സൈനിക ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റണ്‍ കമാന്‍ഡിലെ ബ്രിഗേഡിയറായ വികാസ് സാമ്യാല്‍ ആണ് ഇന്ന് രാവിലെ മരിച്ചത്. കൊല്‍ക്കത്തയിലെ ഈസ്റ്റണ്‍ കമാന്‍ഡിലെ സൈനിക ഉദ്യോഗസ്ഥനാണ് വികാസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന ബ്രിഗേഡിയറിന്റെ നില വഷളാവുകയായിരുന്നു. ബ്രിഗേഡിയറിന് ഒപ്പം കോവിഡ് ബാധിച്ച ഭാര്യയും രണ്ടു പെണ്‍മക്കളും രോഗമുക്തി നേടി. കരസേനയിലെ ആറു ഓപ്പറേഷണല്‍ കമാന്‍ഡുകളില്‍ ഒന്നാണ് ഈസ്റ്റണ്‍ കമാന്‍ഡ്.


Tags:    

Similar News