കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുടുംബത്തിന്റെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യ. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സ്വയ്ക തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. 45 പേരാണ് തീപ്പിടിത്തത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കുണ്ട്. കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും എംബസി അധികൃതര്‍ ആവശ്യമായ നടപടികള്‍ക്കും അടിയന്തര മെഡിക്കല്‍ ആരോഗ്യ പരിപാലനത്തിനും കുവൈറ്റ് നിയമപാലകര്‍, അഗ്‌നിശമനസേന, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവരുമായി ബന്ധപ്പെട്ടുവരികയാണെന്നും എംബസി അറിയിച്ചു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായുള്ള ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: +96565505246
ദുരന്തത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ അഗാധ ദുഃഖം രേഖപ്പെടുത്തിയിരുന്നു.