ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ ലഭിച്ചവരില്‍ ഇന്ത്യക്കാരനും

ഇന്ത്യന്‍ വംശജനായ ഹരി ശുക്ലയ്ക്കാണ് കൊവിഡ് വാക്‌സിന്‍ ലഭിച്ചത്.

Update: 2020-12-08 05:22 GMT
ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ ലഭിച്ചവരില്‍ ഇന്ത്യക്കാരനും

ലണ്ടന്‍: ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ ലഭിച്ചവരില്‍ ഇന്ത്യക്കാരനും. ഇന്ത്യന്‍ വംശജനായ ഹരി ശുക്ലയ്ക്കാണ് കൊവിഡ് വാക്‌സിന്‍ ലഭിച്ചത്. വടക്കന്‍ ഇംഗ്ലണ്ടിലെ വിരമിച്ച അധ്യാപകനും റേസ് റിലേഷന്‍സ് പ്രചാരകനുമാണ് ഹരി ശുക്ല.ബ്രിട്ടനിനെ ആശുപത്രിയില്‍ വെച്ചാണ് 87 കാരനായ ഹരി ശുക്ല ഫൈസര്‍ ബയോ എന്‍ ടെകിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

ഫൈസറിന്റെ കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. വാക്‌സിനേഷന് തുടക്കം കുറിച്ചതോടെ ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയുടെ അവസാനമായതായി ഹരി ശുക്ല പറഞ്ഞു.

തനിക്ക് അപ്രതീക്ഷിതമായി വാക്‌സിന്‍ സ്വീകരിക്കാന്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ത്തന്നെ തന്നെ തെരഞ്ഞെടുത്തതിലുള്ള അമ്പരപ്പിലും ആവേശത്തിലുമാണെന്നും ഹരി ശുക്ല വ്യക്തമാക്കി.


Tags:    

Similar News