കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
സ്വന്തം കടുംബത്തിലെ നാല് പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയിലുണ്ടെന്നും ഇയാള്‍ പോലിസില്‍ വെള്ളിപ്പെടുത്തി.
സാന്‍ഫ്രാന്‍സിസ്‌കോ: ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ശങ്കര്‍ നാഗപ്പ ഹാങ്കുഡ്(53) അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം പൊലിസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. സ്വന്തം കടുംബത്തിലെ നാല് പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയിലുണ്ടെന്നും ഇയാള്‍ പോലിസില്‍ വെള്ളിപ്പെടുത്തി.
ഇന്നലെ ഉച്ചയോടെയാണ് ഇയാല്‍ പോലിസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്.തമാശയാണെന്ന് പോലിസ് ആദ്യം കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കാലിഫോര്‍ണിയയില്‍ കൊലപാതകള്‍ നടന്ന വിവരങ്ങള്‍ പുറത്ത് വന്നു.ഇയാള്‍ പറഞ്ഞതനുസരിച്ച് 212 മൈല്‍ അകലെയുള്ള റോസ്‌വില്ലെയിലാണ് സംഭവം നടന്നത്. പിന്നീട് പോലിസ് നടത്തിയ പരിശോധനയില്‍അപാര്‍ട്ട് മെന്റില്‍ നിന്ന് രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.
കോലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. അപാര്‍ട്ട് മെന്റില്‍ നിന്നും മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറില്‍ കയറ്റി പോയി പല സ്ഥലങ്ങളിലും കറങ്ങിയതായി പൊലിസ് കണ്ടെത്തി. കാലിഫോര്‍ണിയയിലെ പ്രമുഖ കമ്ബനികളില്‍ ജോലിനോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്‌പെഷലിസ്റ്റുംകൂടിയാണ്. പോലിസ് ഇയാളെ കൊലക്കുറ്റത്തിന് കേസെടുത്തു.