നാട്ടിലേക്ക് മടങ്ങവേ ഇന്ത്യന്‍ വംശജയായ യുവതി മെല്‍ബണില്‍ വിമാനത്തില്‍ മരിച്ചു

Update: 2024-07-02 09:04 GMT

മെല്‍ബണ്‍: നാല് വര്‍ഷത്തിന് ശേഷം കുടുംബത്തെ കാണാന്‍ നാട്ടിലേക്ക് മടങ്ങവേ ഇന്ത്യന്‍ വംശജയായ യുവതി ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ വിമാനത്തില്‍ വച്ച് മരിച്ചു. മന്‍പ്രീത് കൗര്‍ എന്ന 24 കാരിയാണ് ജൂണ്‍ 20 ന് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ മരിച്ചത്. മെല്‍ബണില്‍ നിന്ന് ഡല്‍ഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റാസ് വിമാനത്തിലാണ് സംഭവം.

വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ മന്‍പ്രീതിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി സുഹൃത്തുകള്‍ പറയുന്നു. വിമാനത്തില്‍ കയറി സീറ്റ് ബെല്‍റ്റ് ഇടുന്നതിനിടെ കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ മരിക്കുകയും ചെയ്തുവെന്ന് ആസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കൗറിന്റെ മരണകാരണം ക്ഷയരോഗമാണെന്നാണ് റിപോര്‍ട്ട്. ഹോട്ടല്‍ മാനേജ്മന്റെിന് പഠിക്കുന്ന മാന്‍പ്രീത് കൗര്‍ 2020 മാര്‍ച്ചിലാണ് ആസ്‌ട്രേലിയയില്‍ എത്തിയത്. നാലുവര്‍ഷത്തിന് ശേഷം കുടുംബത്തെ കാണാന്‍ മടങ്ങുന്നതിനിടെയാണ് മരണം.

Tags:    

Similar News