പ്രയാഗ് രാജ് : ഇന്ത്യന്‍ റെയില്‍വേ രാജ്യത്താദ്യമായി എസി 3 ടയര്‍ കോച്ചുകളില്‍ ഇക്കണോമി ക്ലാസ്സുകള്‍ ഏര്‍പ്പെടുത്തുന്നു. പ്രയാഗ്രാജ്, ജെയ്പൂര്‍ ട്രയിനിലാണ് ഇത് ആദ്യം കൊണ്ടുവരുന്നതെന്ന് റെയില്‍വേ പിആര്‍ ഓഫിസറായ അമിത് മാളവ്യ പറഞ്ഞു.
നിലവില്‍ ഇത്തരത്തിലുള്ള രണ്ട് കോച്ചുകളാണ് ഉള്ളത്. ബെര്‍ത്ത് 72 ല്‍ നിന്ന് 83 ആയി വര്‍ധിപ്പിച്ചു. ഇത് കൂടുതല്‍ സ്ഥലം യാത്രക്കാര്‍ക്ക് നല്‍കും. കൂടാതെ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്‌മോക്ക് ഡിറ്റക്ടര്‍, ഡൈനിങ് ടേബിള്‍, മാഗസിന്‍ ഹോള്‍ഡര്‍ എന്നിവയുമുണ്ടാവുമെന്ന് മാളവ്യ പറഞ്ഞു.
കൂടുതല്‍ സൗകര്യങ്ങല്‍ കുറഞ്ഞ ചെലവില്‍ നല്‍കാന്‍ ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.