ഇന്ത്യന്‍ റെയില്‍വേയില്‍ ഒഴിഞ്ഞുകിടക്കുന്നത് 2,65,547 തസ്തികകള്‍

Update: 2022-02-04 16:01 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിലെ ഒഴിഞ്ഞുകിടക്കുന്നത് 2,65,547 തസ്തികകളാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. റെയില്‍വേയിലെ ഒഴിവ് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡോ.വി ശിവദാസന്‍ എംപിക്ക് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇന്ത്യന്‍ റയില്‍വേയില്‍ ഇത്രയധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി വെളിപ്പെട്ടത്. 2177 ഗസറ്റഡ് തസ്തികകളും 263370 നോണ്‍ ഗസറ്റഡ് തസ്തികകളും ഉള്‍പ്പെടെ ആകെ 2,65,547 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതോടൊപ്പം തന്നെ, എല്ലാ റെയില്‍വേ സോണുകളിലും ആയിരക്കണക്കിന് ഒഴിവുകളുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ഓരോ വര്‍ഷവും നടക്കുന്ന റിക്രൂട്ട്‌മെന്റുകളുടെ എണ്ണവും ആശങ്കാജനകമാണ്. നിലവിലെ സാഹചര്യത്തില്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കെതിരേ ബിഹാറിലും ഉത്തര്‍പ്രദേശിലും വലിയ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ വന്‍തോതില്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ഒട്ടും ന്യായീകരിക്കാനാവുന്നതല്ല. ഇതെല്ലാം കണക്കിലെടുത്ത് മുഴുവന്‍ ഒഴിവുകളും എത്രയും വേഗം നികത്തുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

മേഖല തിരിച്ചുള്ള ഒഴിവുകളുടെയും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി നടന്ന റിക്രൂട്ട്‌മെന്റിന്റെയും വിവരങ്ങള്‍ ചുവടെ.

Zone, Vacancies in Gazetted Posts, Vacancies in Non Gazetted Posts.

Central, 56, 27177

East Cost, 87, 8447

East Central, 170, 15268

Eastern, 195, 28204

Mtero, 22, 856

North Central , 141, 19366

North Eastern, 62 , 14231

North East Frontier, 112, 15677

North western, 100, 15049

Southern Central, 43 , 16741

South East Central, 88, 9422

South Eastern, 137, 16847

Southern, 161, 19500

South Western, 65, 6525

West Central, 59 , 11073

Western, 172, 26227

Other units, 507, 12760

Year , Recruitment in Group C level 2 to 7

through RRBs, Recruitment in Group C level 1 through RRCs, Total.

2016-17, 19587, 6731 26318

2017-18, 19100, 5362 24462

2018-19, 1727, 4766 6493

2019-20, 71125, 55942, 127067

2020-21, 2123, 3327, 5450

To-ta-l, 76128, 189790, 189790

Tags:    

Similar News