കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ ഇന്ത്യൻ റിസർവ് ബറ്റാലിയൻ സജ്ജം

Update: 2023-01-04 13:22 GMT

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ ഇന്ത്യൻ റിസർവ് ബറ്റാലിയനും. ബറ്റാലിയന്റെ ഭാഗമായിട്ടുള്ള 50 ഉദ്യോഗസ്ഥരാണ് കലോത്സവ നഗരിയിൽ സേവനമനുഷ്ഠിക്കുന്നത്.

സംസ്ഥാന പോലീസിന് കീഴിൽ പ്രവർത്തിക്കുന്ന ടീമാണ് ഇവർ. അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ പോലീസിനൊപ്പം സഹായത്തിന് ഇവരുമുണ്ടാകും. കരുത്തുറ്റ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായ സേനാവിഭാഗമാണ് ഇന്ത്യ റിസർവ് ബറ്റാലിയൻ.

കലോത്സവം നടക്കുന്ന പ്രധാന വേദിക്കരികിലെല്ലാം ഇവരുടെ സേവനം ലഭ്യമാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവർക്കും സേവനം ഉപയോഗപ്പെടുത്താം. മത്സരം ആരംഭിച്ച് അവസാനിക്കും വരെ ബറ്റാലിയന്റെ ടീം കലോത്സവ നഗരിയിലുണ്ടാവും.

Similar News