മനാമ: സ്വാതന്ത്ര്യദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന സന്ദേശത്തിന്റെ ഭാഗമായി സല്‍മബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക യൂനിറ്റ് ഫ്രീഡം ഫെസ്റ്റ് കുടുംബസംഗമം ആഘോഷിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളികളുടെ ചരിത്രപരമായ ത്യാഗങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുക എന്ന ദൗത്യ ഏറ്റെടുത്തുകൊണ്ട് സമാനവിഷയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള കുട്ടികളുടെ വ്യത്യസ്തമായ പ്രോഗ്രാമുകള്‍ക്ക് സദസ്സ് സാക്ഷ്യം വഹിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്ഥങ്ങളും കൊവിഡ്കാല പ്രവര്‍ത്ഥങ്ങളേക്കുറിച്ചുള്ള ഇടപെടലുകളും വീഡിയോ പ്രദര്‍ശനത്തിലൂടെ സദസ്സിനു മുന്നില്‍ സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അബൂബക്കര്‍ സിദ്ദിക് വിവരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക പ്രസിഡന്റ് ഇര്‍ഫാന്‍ അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് ഉല്‍ഘാടനം നിര്‍വഹിച്ചു. കന്നട സംഘ് ബഹ്‌റൈന്‍ പ്രസിഡന്റ് പ്രദീപ് ഷെട്ടി മുഖ്യാതിഥിയായി സംഗമത്തിനു ആശംസ നേര്‍ന്നു. സാമൂഹികപ്രവര്‍ത്തകരായ അമര്‍നാഥ് റായ്, മുഹമ്മദ് ആഫിസ് ഉള്ളാള്‍ എന്നിവര്‍ പങ്കെടുത്തു. ജാതി മത വ്യത്യാസമില്ലാതെ ബഹ്‌റൈനിലെ 90ല്‍പരം കുടുംബങ്ങള്‍ സംഗമത്തിനു മാറ്റുകൂട്ടി. കര്‍ണാടക യൂനിറ്റ് സെക്രട്ടറി നസീം സ്വാഗതവും യൂനിറ്റ് മെമ്പര്‍ ആസിഫ് നന്ദിയും പറഞ്ഞു. ദേശീയഗാനലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.