രാജ്യത്തിന്റെ പൊതുബോധം മതേതരത്വത്തെ തള്ളി ഹിന്ദുത്വത്തിനൊപ്പം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2022-09-03 07:06 GMT

ഹായില്‍: ഇന്ത്യയുടെ പൊതുബോധം മതേതരത്വത്തെ തള്ളി ഹിന്ദുത്വത്തിനൊപ്പം കൂടിയിരിക്കുകയാണന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലകളും ആക്രമണങ്ങളും ആരാധനാലയ ധ്വംസനങ്ങളും ഇന്ന് വാര്‍ത്ത അല്ലാതായിരിക്കുകയാണെന്ന് ഹായില്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു കൊണ്ട് ഷമീം ശിവപുരം അഭിപ്രായപ്പെട്ടു.

സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ് കാമ്പയിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നേരിന്റെ പക്ഷത്തേക്ക് കടന്നുവന്ന അമ്പതോളം ആളുകള്‍ക് സ്വീകരണം നല്‍കി. എസ്ഡിപിഐ എന്ന നവയുഗരാഷ്ട്രീയത്തെ രാജ്യത്തെ ന്യുനപക്ഷങ്ങളും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളും പ്രതീക്ഷയോടെ നോക്കികാണുന്നതിന്റെ തെളിവാണ് ചുരുങ്ങിയ കാലയളവില്‍ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ജനപ്രതിനിധികളെ നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ ബ്ലോക്ക് ആക്ടിങ് പ്രസിഡന്റ് നവാസ് പന്തുവിള പറഞ്ഞു.

പരിപാടിയില്‍ ഹായില്‍ ബ്ലോക്ക് സെക്രട്ടറി അര്‍ഷാദ് കല്ലറ സ്വാഗതം പറഞ്ഞു. റഷീദ് കര്‍ണാടക, ഇക്ബാല്‍ ഹൈദരാബാദ് തുടങ്ങിയവര്‍ സംസാരിച്ചു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സലാം ശിവപുരം നന്ദി പറഞ്ഞു.

Tags:    

Similar News