ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; വംശീയാക്രമണമാണെന്ന് കുടുംബം
ലഖ്‌നോ: ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കെതിരേ ആക്രമണം. പതിനൊന്ന് തവണയാണ് അക്രമി അദ്ദേഹത്തെ കുത്തിയത്. വംശീയാക്രമണമാണെന്ന് കുടുംബം ആരോപിച്ചു.
ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ സുബ്ബം ഗാര്‍ഗിനെതിരേയാണ്(28) ഒക്ടോബര്‍ 6ന് ആക്രമണം നടന്നത്.
യുപിയിലെ ആഗ്രയിലാണ് സുബ്ബത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്നത്. മാതാപിതാക്കള്‍ മകനെ കാണുന്നതിനുവേണ്ടി ആസ്‌ത്രേലിയയിലേക്ക് പോകാന്‍ ശ്രമിക്കുകയാണ്.
സെപ്തംബര്‍ 1ാം തിയ്യതിയാണ ഐഐടി മദ്രാസില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയായ സുബ്ബം ആസ്‌ത്രേലിയയിലെത്തിയത്.
ഒക്ടോബര്‍ 6ന് ഏകദേശം പത്തുമണിയോടെ എടിഎമ്മില്‍ നിന്ന് പണം ശേഖരിച്ച് മടങ്ങുമ്പോഴാണ് അക്രമി പണം ആവശ്യപ്പെട്ട് ആക്രമിച്ചത്.
മുഖത്തും നെഞ്ചിലും വയറിലും അടക്കം പതിനൊന്ന് കുത്തുകളുണ്ട്.
തൊട്ടടുത്ത താമസക്കാരാണ് ആശുപത്രിയിലാക്കിയത്.
സര്‍ജറിക്ക് പതിനൊന്ന് മണിക്കൂറോളംസമയമെടുത്തു.
27 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയും സുബ്ബവും തമ്മില്‍ പരിചയമില്ല. വംശീയസ്വഭാവത്തിലാണ് ആക്രമണം നടന്നതെന്ന് എന്‍ഡിടിവിയും റിപോര്‍ട്ട് ചെയ്തു.