രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു

Update: 2020-09-04 05:30 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 83,341 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 1,096 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ഇതുവരെ 68,472 പേരാണ് കൊവിഡ് വന്ന് മരിച്ചത്.

ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 39,36,748 ആണ്. അതില്‍ 8,31,124 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയില്‍ കഴിയുന്നു. 30,37,152 പേര്‍ രോഗമുക്തരാവുകയോ രാജ്യം വിടുകയോ ചെയ്തു.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്, 2,05,774 പേര്‍. 

Tags:    

Similar News