ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,654 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,25,101ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ 137 മരണങ്ങള്‍ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3,720 ആയി.
69597 പേര്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുണ്ട്. 51,784 പേരുടെ രോഗം ഭേദമായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 44,583 പേര്‍. തമിഴ്‌നാട്(14,753), ഗുജറാത്ത് (13,268), ഡല്‍ഹി(12,312) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.